വാസ്‌കോഡ ഗാമ കാലുകുത്തിയത് കൊയിലാണ്ടിയില്‍: എം ജി എസ്

Posted on: October 12, 2015 10:07 am | Last updated: October 12, 2015 at 10:15 am
SHARE

MGSഎടപ്പാള്‍: വാസ്‌കോഡ ഗാമ കാലുകുത്തിയത് കാപ്പാടല്ലെന്നും കൊയിലാണ്ടിയിലാണെന്നും പ്രശസ്ത ചരിത്രകാരന്‍ എം ജി എസ് നാരായണന്‍. കാപ്പാട് ഗാമ വന്ന കപ്പല്‍ അടുപ്പിക്കാന്‍ മാത്രം സാധിക്കുന്ന അഴിമുഖം ആയിരുന്നില്ല. വധശിക്ഷക്ക് വിധിക്കപ്പെട്ട നാട്ടുകാരായ മൂന്നോ നാലോ പേര്‍ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നെന്നും എം ജി എസ് പറഞ്ഞു.

സാഹിത്യകാരന്‍ നന്ദന്‍ എഴുതിയ ‘കുറിയേടത്ത് താത്രി’ എന്ന നോവലിന്റെ ഏഴാം പതിപ്പ് പുറത്ത് ഇറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ വട്ടംകുളം ഗ്രാമീണ വായനശാല സംഘടിപ്പിച്ച ‘താത്രി വഴികള്‍ പെണ്‍ മുന്നേറ്റങ്ങള്‍’ സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മേലില രാജശേഖരന്‍, ഡോ. ഷീബ, ശ്രീജ ആറങ്ങോട്ടുക്കര, നാരായണന്‍ സംസാരിച്ചു.