ബ്ലാസ്റ്റേഴ്‌സ് മെച്ചപ്പെടാനുണ്ട്; കാണികള്‍ പ്രധാന ഘടകം : പീറ്റര്‍ ടെയ്‌ലര്‍

Posted on: October 10, 2015 11:08 am | Last updated: October 10, 2015 at 1:09 pm
SHARE

കൊച്ചി: ആദ്യമത്സരത്തിലെ വിജയം കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ തൃപ്തനല്ല. ബ്ലാസ്റ്റേഴ്‌സിന്റെ കളി ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നും ആദ്യ മത്സരത്തില്‍ മികച്ച മാര്‍ജിനോടെ ജയിച്ചുവെന്നത് വലിയ കാര്യമല്ലെന്നും പീറ്റര്‍ ടെയ്‌ലര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നോര്‍ത്ത് ഈസ്റ്റിനെതിരേയുള്ള മത്സരത്തില്‍ മധ്യനിരയിലും പ്രതിരോധത്തിലും ബ്ലാസ്‌റ്റേഴ്‌സിന് പിഴവുകള്‍ പറ്റി. പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തും. ത്രോ, ലോംഗ്പാസ് തുടങ്ങിയവയില്‍ ആദ്യ മത്സരത്തിനു മുമ്പ് ഞങ്ങള്‍ പ്രത്യേക പരിശീലനം നേടിയിരുന്നു. കളിയില്‍ അതു ഗുണം ചെയ്തു. രാഹുല്‍ ശങ്കര്‍ ത്രോ എടുക്കുന്നതില്‍ സമര്‍ഥനാണ്. ഗോളില്‍ കലാശിച്ച രണ്ടു ത്രോയുടേയും സ്ഥാനം കളത്തിന്റെ കോര്‍ണറിലായിരുന്നു എന്നതും പ്രധാനമാണ്. കൊച്ചിയില്‍ വന്‍ ജനക്കൂട്ടം ആരാധകരായുള്ളത് ടീമിന് ഗുണം ചെയ്യുന്നുണ്ട്.
ഐഎസ്എലിലെ റഫറിയിംഗ് മോശമാണെന്ന് അഭിപ്രായമില്ല. നമുക്ക് സ്വീകാര്യമല്ലാത്ത തീരുമാനങ്ങള്‍ വരുമ്പോള്‍ റഫറിയെ മോശക്കാരനാക്കുന്നത് നല്ല പ്രവണതയല്ല.