Connect with us

Kozhikode

ഫറോക്കില്‍ വിജയ സാധ്യതയുള്ള സീറ്റുകള്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ്; അതൃപ്തിയോടെ ലീഗ്‌

Published

|

Last Updated

ഫറോക്ക്: മുനിസിപ്പാലിറ്റിയായി ഉയര്‍ത്തിയ ഫറോക്കില്‍ മുസ്‌ലിം ലീഗിന് ഭുരിപക്ഷമുള്ള സീറ്റുകളില്‍ അര ഡസനിലേറെ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനത്തില്‍ ലീഗ് അണികള്‍ക്ക് അതൃപ്തി. മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും സീറ്റ് വിഭജനം സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്.
ആകെയുള്ള 38 സീറ്റുകളില്‍ 21 ലീഗിനും 15 കോണ്‍ഗ്രസിനും രണ്ടെണ്ണം ജനതാദളിനും നല്‍കാനാണ് ധാരണയിലത്തിയത്. എന്നാല്‍ വിജയസാധ്യതയുള്ള ആറിലേറെ സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ് ചര്‍ച്ച തീരുമാനമാകാതിരിക്കാന്‍ കാരണം. ഫറോക്ക് മുനിസിപാലിറ്റിയില്‍ 38 ഡിവിഷനുകളാണുള്ളത്. ഇതില്‍ 20 എണ്ണം ലീഗും 16 എണ്ണം കോണ്‍ഗ്രസും മത്സരിക്കാന്‍ ധാരണയയായിരുന്നു. രണ്ട് സീറ്റ് ബാക്കിയുള്ള ഘടക കക്ഷികള്‍ക്കും വേണ്ടി മാറ്റിവെക്കാനും ധാരണയായിരുന്നു. രണ്ട്, മുന്ന്, നാല്, അഞ്ച്, ആറ്, 11, 14, 16, 17, 24, 25, 21, 26, 30, 31, 35, എന്നീ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാനാണ് ചര്‍ച്ചയിലുണ്ടായ തീരുമാനം. ഇതില്‍ ആറ് സീറ്റുകളാണ് യു ഡു എഫ് വിജയ സാധ്യതയുള്ള ഡിവിഷനുകള്‍.
നിലവില്‍ ഫറോക്ക് ഗ്രാമ പഞ്ചായത്തിലെ 23 സീറ്റുകളില്‍ കോണ്‍ഗ്രസിന് മൂന്ന് അംഗങ്ങളാണ് ഉള്ളത്. പതിനൊന്നാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിച്ചത്. ആകെ ഒമ്പത് വാര്‍ഡുകളിലാണ് കോണ്‍ഗ്രസ്് മത്സരിച്ചിരുന്നത്. മുനിസിപ്പാലിറ്റിയില്‍ 38 ഡിവിഷനുകള്‍ ഉണ്ടെങ്കിലും 15 ല്‍ വിജയ സാധ്യതയുള്ള അഞ്ച് സീറ്റുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്നാണ് ലീഗ് നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇപ്പോള്‍ ധാരണയിലെത്തിയ ലീഗിന് ആധിപത്യമുള്ള ആറോളം സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കിയാല്‍ ഈ വാര്‍ഡുകളില്‍ റിബല്‍ ശല്യം ഉണ്ടാകുമെന്ന ഭീതിയും ലീഗ് നേതൃത്വത്തിനുണ്ട്.