എസ് വൈ എസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍: ഡാറ്റാ വെരിഫിക്കേഷന്‍ തുടങ്ങി

Posted on: October 10, 2015 5:17 am | Last updated: October 10, 2015 at 1:17 am
SHARE

കോഴിക്കോട്: എസ് വൈ എസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി യൂനിറ്റുകള്‍ അപ്്‌ലോഡ് ചെയ്ത മെമ്പര്‍ഷിപ്പ് ഡാറ്റയും ഫോട്ടോയും വെരിഫൈ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മെമ്പര്‍ഷിപ്പ് രജിസ്റ്റര്‍ നല്‍കുന്നതിന് മുന്നോടിയായി സര്‍ക്കിള്‍ ഘടകങ്ങളുടെ നേതൃത്വത്തില്‍ യൂനിറ്റ് ഘടകങ്ങള്‍ തന്നെയാണ് വെരിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക.
സംഘത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 13ന് രാത്രി 10 മണി വരെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് മാത്രം മെമ്പര്‍ഷിപ്പ് ഡാറ്റ ഡൗണ്‍ലോഡ് ചെയ്യുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും പുതിയവ അപ്്‌ലോഡ് ചെയ്യുന്നതിനും സൗകര്യമുണ്ടായിരിക്കുമെന്ന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.