വെള്ളാപ്പള്ളി_ ആര്‍ എസ് എസ് ബന്ധത്തെ ഉമ്മന്‍ചാണ്ടി പിന്തുണയ്ക്കുന്നു: പിണറായി

Posted on: October 9, 2015 12:20 pm | Last updated: October 11, 2015 at 2:57 pm
SHARE

pinarayi newകോഴിക്കോട്: വെള്ളാപ്പള്ളി_ ആര്‍എസ് എസ് ബന്ധത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണയുണ്ടെന്ന് സിപിഐഎം പി ബി അംഗം പിണറായി വിജയന്‍. പുറത്തറിഞ്ഞും അറിയാതെയും ഉമ്മന്‍ചാണ്ടിക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്നും പിണറായി ആരോപിച്ചു. ഭരണത്തുടര്‍ച്ചക്ക് വേണ്ടി ഉമ്മന്‍ചാണ്ടി ആര്‍എസ്എസിനേയും അക്കൗണ്ട് തുറക്കാന്‍ ആര്‍എസ്എസ് ഉമ്മന്‍ചാണ്ടിയേയും സഹായിക്കുകയാണ്.
ബിജെപിക്കൊപ്പം ചേരാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമത്തിനെതിരെയുള്ള യുഡിഎഫിലെ നീക്കത്തെ ഉമ്മന്‍ചാണ്ടിയാണ് തടഞ്ഞത്. സുധീരനെ വെള്ളാപ്പള്ളി അധിക്ഷേപിച്ചതിനെ ഉമ്മന്‍ചാണ്ടി എതിര്‍ത്തില്ല. കേരളത്തിലെ ജനങ്ങളും വോട്ടര്‍മാരും ഈ ബന്ധം അനുവദിക്കാന്‍ പോകുന്നില്ല. ഈ അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിലെ മതനിരപേക്ഷതയെ തകര്‍ക്കുമെന്നും പിണറായി ചൂണ്ടിക്കാട്ടി.