ഐഎസ്എല്‍ സീസണ്‍-2: ഡല്‍ഹിക്ക് ആദ്യജയം

Posted on: October 8, 2015 9:45 pm | Last updated: October 8, 2015 at 9:45 pm

isl1ന്യൂഡല്‍ഹി: ഐഎസ്എല്‍ ആദ്യമത്സരത്തിലെ പരാജിതര്‍ തമ്മിലുള്ള പോരാട്ടത്തില്‍ റോബോര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി ഡൈനാമോസിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയിന്‍ എഫ്‌സിയെ ഡല്‍ഹി പരാജയപ്പെടുത്തിയത്. എട്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നേടിയ ഗോളിലൂടെയാണ് ഡല്‍ഹി വിജയം സ്വന്തമാക്കിയത്. ചിക്കാവോയാണ് ഡല്‍ഹിക്കായി വിജയ ഗോള്‍ നേടിയത്.