മൂന്നാര്‍ സമരത്തിനിടെ സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചു

Posted on: October 8, 2015 5:16 pm | Last updated: October 9, 2015 at 2:16 pm
SHARE

suicide attempt at moonnar

ഇടുക്കി: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിനിടെ ഒരു സ്തീ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സൗത്ത് ലക്ഷ്മി എസ്റ്റേറ്റിലെ സമരഭൂമിയിലാണ് സംഭവം. മുദ്രാവാക്യം വിളികള്‍ക്ക് ഇടയില്‍ സമര പ്രവര്‍ത്തകയായ സ്ത്രീ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കൂടെയുണ്ടായിരുന്നവര്‍ തടഞ്ഞതിനാല്‍ അനിഷ്ട സംഭവം ഒഴിവായി.