മതമൈത്രിക്ക് എതിര്‍ നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് രാജ്‌നാഥ്‌സിംഗ്‌

Posted on: October 8, 2015 1:01 am | Last updated: October 8, 2015 at 1:01 am
SHARE

ന്യൂഡല്‍ഹി: ആരാണൊ ഇന്ത്യയുടെ മതമൈത്രിക്ക് എതിര് നിന്നത് അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തന്റെ മറ്റുഭാഗങ്ങളിലും ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ആര് നടത്തിയാലും അവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സംസ്ഥാന സര്‍ക്കാറായാലും കേന്ദ്ര സര്‍ക്കാറായാലും രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്നവര്‍ക്കെതിരെ പറ്റാവുന്നത്ര ശക്തമായ രീതിയില്‍ നടപടിയെടുക്കണം. ദാദ്രിയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണ്. മതസൗഹാര്‍ദവും സഹിഷ്ണുതയും പാലിക്കുകയെന്നുള്ളത് ഓരോ പൗരന്റെയും കര്‍ത്തവ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാദ്രി സംഭവത്തെ കുറിച്ചുള്ള സംസ്ഥാന സര്‍ക്കാറിന്റെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.