Connect with us

International

ഇസിലിനെതിരെയുള്ള നടപടികളില്‍ റഷ്യ ഇടപെടരുതെന്ന് യു എസ് മുന്നറിയിപ്പ്‌

Published

|

Last Updated

വാഷിംഗ്ടണ്‍: റഷ്യ നടത്തുന്ന ആക്രമണത്തിനിടയില്‍ ഇസിലിനെതിരെ യു എസ് നേതൃത്വത്തില്‍ നടത്തുന്ന അന്താരാഷ്ട്ര ശ്രമങ്ങളില്‍ ഇടപെടരുതെന്ന് വൈറ്റ് ഹൗസ്.
ഇസിലിനെ ഉന്മൂലനം ചെയ്യാന്‍ യു എസ് നേതൃത്വത്തില്‍ 65 രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ റഷ്യ ഇടപെടരുതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏര്‍ണസ്റ്റ് മാധ്യമങ്ങളോട് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കിടെ സംഘര്‍ഷങ്ങളുണ്ടാകാതിരിക്കാന്‍ യു എസും റഷ്യന്‍ സൈനിക ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ജോഷ് പറഞ്ഞു.
ഇസില്‍ തീവ്രവാദികള്‍ ഇല്ലാത്ത സ്ഥലങ്ങളിലോ അല്ലെങ്കില്‍ ഇസില്‍ സാമീപ്യം കുറഞ്ഞ സ്ഥലങ്ങളിലോ ആണ് റഷ്യ വ്യോമാക്രമണങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇസിലിനെ കേന്ദ്രീകരിച്ചാണ് തങ്ങളുടെ ആക്രമണങ്ങള്‍ എന്ന റഷ്യയുടെ വാദത്തിനെതിരാണ് അവരുടെ പ്രവര്‍ത്തനങ്ങളെന്നും ജോഷ് ആരോപിച്ചു.
രാജ്യത്തെ 80 ശതമാനത്തോളം ജനങ്ങളുടെ പിന്തുണയും നഷ്ടപ്പെട്ടതിനാല്‍ സ്വന്തം രാജ്യത്തെ ഭരിക്കാനുള്ള ധാര്‍മിക അധികാരം സിറിയന്‍ പ്രസിഡന്റ് ബശാറുല്‍അസദിന് ഇപ്പോള്‍ ഇല്ലെന്നും ജോഷ് കൂട്ടിച്ചേര്‍ത്തു. യു എസിന്റെ പരമ പ്രധാന ലക്ഷ്യം ഇസിലിന്റെ ഉന്മൂലനമാണെന്നും അതിനിയും തുടരുമെന്നും ജോഷ് കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest