മൂന്നാര്‍ പാക്കേജിന് അംഗീകാരം

Posted on: October 7, 2015 2:23 pm | Last updated: October 11, 2015 at 4:49 pm
SHARE

SHIBU BABY JOHNതിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. മൂന്നാറിന് വേണ്ടിയുള്ള പ്രത്യേക പാക്കേജിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. തോട്ടം ഉടമകളുമായി ധാരണയിലെത്താന്‍ സാധിച്ചില്ലെങ്കില്‍ മിനിമം കൂലി തീരുമാനിച്ച് വിജ്ഞാപനം ഇറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി ഷിബുബേബി ജോണ്‍ അറിയിച്ചു.
തോട്ടം ഉടമകളും തൊഴിലാളികളുമായുള്ള ചര്‍ച്ചയില്‍ യോജിപ്പിലെത്തിയവയ്ക്കാണ് അംഗീകാരം നല്‍കിയത്. മന്ത്രിസഭാ ഉപസമിതിയും ഉദ്യോഗസ്ഥ ഉപസമിതിയും നല്‍കിയ ശിപാര്‍ശകളാണ് പരിഗണിച്ചത്.