കേരളത്തില്‍ ഗോവധം നിരോധിക്കാന്‍ ധൈര്യമുണ്ടോയെന്ന് കേന്ദ്രമന്ത്രി

Posted on: October 6, 2015 3:13 pm | Last updated: October 7, 2015 at 11:01 am
SHARE

sanjiv kumar balyanന്യൂഡല്‍ഹി: കേരളത്തില്‍ ഗോവധ നിരോധം നടപ്പിലാക്കാന്‍ ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് കേന്ദ്ര കൃഷി സഹമന്ത്രി സഞ്ജീവ് കുമാര്‍ ബല്യാണ്‍. ഗോവധ നിരോധത്തിന് തുടക്കമിട്ടത് തങ്ങളാണെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ദിഗ് വിജയ് സിങ് ഗോവധ നിരോധത്തെ ദിഗ് വിജയ് സിങ് പിന്തുണച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് ഗോവധ നിരോധത്തെ നിയമത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് സിങ് പറഞ്ഞത്. ഇതിനെതിരെയാണ് കേരളത്തില്‍ ഗോവധം നിരോധിക്കാന്‍ മന്ത്രി വെല്ലുവിളിച്ചത്. അതേസമയം ഗോവധ നിരോധം കര്‍ശനമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും പോത്തിന്റെ മാംസമെന്ന പേരില്‍ ഗോമാംസം നല്‍കുന്നുണ്ടെയെന്ന് പരിശോധിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനും കൃഷിമന്ത്രാലയം യോഗം വിളിച്ചു.