കട്ടക്കില്‍ ദക്ഷിണാഫ്രിക്കക്ക് ജയം

Posted on: October 5, 2015 11:42 pm | Last updated: October 6, 2015 at 1:43 am
SHARE

qck_35b3d_1444056443കട്ടക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോല്‍വി. ഇത്തവണ ആറ് വിക്കറ്റിനാണ് പരാജയം. ഇതോടെ, മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യയുടെ കാര്യം കട്ടപ്പൊക ! 2-0ന് സന്ദര്‍ശകര്‍ പരമ്പര സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ17.2 ഓവറില്‍ 92ന് ആള്‍ ഔട്ടായി. ദക്ഷിണാഫ്രിക്ക 17.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 96. ടി20യില്‍ ഇന്ത്യയുടെ രണ്ടാമത്തെ കുറഞ്ഞ ടോട്ടലാണിത്. 2008ല്‍ മെല്‍ബണില്‍ ആസ്‌ത്രേലിയക്ക് മുന്നില്‍ 74ന് പുറത്തായതാണ് ഏറ്റവും മോശം പ്രകടനം.
അശ്വിന്‍ പുറത്തായതോടെ കാണികള്‍ അക്രമാസക്തരായി വെള്ളക്കുപ്പികള്‍ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞത് പരിഭ്രാന്തിയുളവാക്കി. പോലീസെത്തിയാണ് പത്ത് മിനുട്ടിനുള്ളില്‍ രംഗം ശാന്തമാക്കിയത്.
22 റണ്‍സ് വീതം നേടിയ രോഹിതും റെയ്‌നയുമാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. ധവാന്‍ (11), കോഹ്‌ലി (1), റായുഡു (0), ധോണി (5), അക്ഷര്‍ പട്ടേല്‍ (9), ഹര്‍ഭജന്‍ (0), അശ്വിന്‍ (11), ഭുവനേശ്വര്‍ (0) എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകള്‍. ഡുമിനി (30), മില്ലര്‍ (10) പുറത്താകാതെ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു.