വെള്ളാപ്പള്ളിയുടെ പ്രസ്താവന ഗുരു നിന്ദയെന്ന് എംഎ ബേബി

Posted on: October 5, 2015 8:50 pm | Last updated: October 5, 2015 at 8:50 pm
SHARE

ma-babyതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ വിമര്‍ശിച്ച എസ് എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഎം പിബി അംഗം എം എ ബേബി രംഗത്ത്. വെള്ളാപ്പള്ളി കാണിക്കുന്നത് ഗുരുനിന്ദയാണെന്ന് ബേബി പറഞ്ഞു. കുമാരനാശാന്‍ ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നത്. വിഎസിനെപ്പോലെയുള്ള വിപ്ലവ നായകന്മാരെ വെള്ളാപ്പള്ളി അസഭ്യം പറയുന്നത് മര്യാദയല്ലെന്നും ബേബി കൂട്ടിച്ചേര്‍ത്തു.