ജൈറ്റെക്‌സ് ഷോപ്പറില്‍ മൊബൈല്‍ ഫോണുകള്‍ക്ക് ആവശ്യക്കാരേറെ

Posted on: October 5, 2015 7:59 pm | Last updated: October 5, 2015 at 7:59 pm
SHARE

IMG_1387ദുബൈ: ജൈറ്റെക്‌സ് ഷോപ്പറിന്റെ രണ്ടാം ദിവസം പുതിയ ഓഫറുകളുമായി പല കമ്പനികളും രംഗത്ത് വന്നു. ഐ ഫോണ്‍ പഴയ മോഡലുകള്‍ക്ക് വന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചത്. ഐ ഫോണ്‍ 4എസിന് 749 ദിര്‍ഹവും ഐ ഫോണ്‍ 5ന് 1,149 ദിര്‍ഹവുമാണ് പ്രഖ്യാപിക്കപ്പെട്ടത്. സ്മാര്‍ട്‌ഫോണുകള്‍ വാങ്ങാനാണ് മിക്ക ആളുകളും ജൈറ്റെക്‌സ് ഷോപ്പറിന് എത്തുന്നത്. 64 ജി ബി ഐ ഫോണ്‍ 6 2,749 ദിര്‍ഹമിന് ലഭ്യമാക്കുന്നുണ്ട്. സാംസംഗ് നോട്ടും മികച്ച ഓഫറില്‍ ലഭ്യമാണ്. ഇതിന്റെ കവറും വയര്‍ലെസ് ചാര്‍ജിംഗ്പാക്കും സൗജന്യമായി നല്‍കുന്നു. ലാപ്‌ടോപ്പുകള്‍ക്കും വിലക്കുറവുണ്ട്. ഓഫറുകളുടെ ബാനറുകളുമായി ജീവനക്കാര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ്.