മറയൂരിലെ ചന്ദന മരങ്ങള്‍ പൂശിയാലും മാണിയുടെ നാറ്റം പോകില്ല: എം എം മണി

Posted on: October 3, 2015 2:58 pm | Last updated: October 3, 2015 at 2:58 pm
SHARE

ചിറ്റൂര്‍: മറയൂര്‍ ചന്ദനക്കാട്ടിലെ മുഴുവന്‍ മരങ്ങള്‍ വെട്ടി ദേഹത്ത് പൂശിയാല്‍ പോലും മാണിയുടെ നാറ്റം പോകില്ലെന്ന് എം എം മണി.
സി പി എം നല്ലേപ്പിള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്ലേപ്പിള്ളി മാട്ടുമന്തയില്‍ സംഘടിപ്പിച്ച ആറു രക്തസാക്ഷിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടത്തോട്ടും വലത്തോട്ടും തിരിയുന്നത് ഒഴിവാക്കാനാണ് ഉമ്മന്‍ചാണ്ടി ബിജുരമേശിനെ മാണിയുടെ അടുത്ത് എത്തിച്ചത്.
കേരളം കണ്ട ഏറ്റവും വലിയ കള്ളന്‍ കരുണാകാരണനാണെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍, അദ്ദേഹത്തെ പോലും നാണിപ്പിക്കുന്ന കള്ളനാണ് ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.—
ഏരിയാ കമ്മിറ്റി അംഗം ശാര്‍ങാധരന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു, എസ് രാജന്‍, ആര്‍ എ ഉണ്ണിത്താന്‍, കെ വിജയന്‍, ബിനു, ഷിബു പ്രസംഗിച്ചു.