മൂന്നാര്‍ സമരം: എല്ലാവരും വിട്ടവൂഴ്ചയ്ക്ക് തയ്യറാകണം: മന്ത്രി

Posted on: October 1, 2015 2:31 pm | Last updated: October 2, 2015 at 6:23 pm
SHARE

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ എല്ലാവരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് തൊഴില്‍ മന്ത്രി ഷിബുബേബി ജോണ്‍. സമരം നീളുന്നത് തോട്ടം മേഖലയ്ക്ക് ഗുണകരമല്ല. തോട്ടം ഉടമകളും തൊഴിലാളികളും സഹകരിക്കണം. സമരം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അഞ്ചാം തീയതിയോടെ പ്രശ്‌ന പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.