ആസാമില്‍ 200 യാത്രക്കാരുമായി ബോട്ട് മുങ്ങി

Posted on: September 28, 2015 5:58 pm | Last updated: September 30, 2015 at 12:55 pm

bOAT TRAGEDY
ഗുവാഹത്തി: അസമില്‍ 200 യാത്രക്കാരുമായി ബോട്ട് മുങ്ങി. 40 ഓളം പേര്‍ മരിച്ചതായി സംശയം. ആസാമിലെ കംരൂപ് ജില്ലയിലെ ബ്രഹ്മപുത്ര നദിയിലാണ് ദുരന്തമുണ്ടായത്. അമിതമായി യാത്രക്കാരെ കുത്തിനിറച്ച ബോട്ട് മരംകൊണ്ട് നിര്‍മിച്ച ഒരു പാലത്തില്‍ ഇടിച്ചാണ് മുങ്ങിയത്.

സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബോട്ടിന്റെ താഴെ ഡക്കില്‍ 25 പേര്‍ ഉണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. കനത്ത മഴയില്‍ ബ്രഹ്മപുത്ര നദിയില്‍ നീരൊഴുക്ക് ശക്തമായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.