കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹനെ വിളിച്ചുവരുത്തേണ്ടെന്ന് സി ബി ഐ

Posted on: September 28, 2015 3:38 pm | Last updated: October 1, 2015 at 11:19 am

Manmohan_Singh_671088f

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ വിളിച്ചുവരുത്തേണ്ടതില്ലെന്ന് സി ബി ഐ. മന്‍മോഹന്‍ സിംഗിനെ വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് മധു കോട സമര്‍പ്പിച്ച ഹരജിയിലാണ് സി ബി ഐ പ്രത്യേക കോടതിയില്‍ അന്വേഷണ സംഘം നിലപാട് അറിയിച്ചത്. മധു കോടയുടെ ഹരജിയെ സി ബി ഐ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു. ജിന്‍ഡാല്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ മന്‍മോഹന്‍ സിംഗിന് വ്യക്തമായ പങ്കുണ്ട് എന്നതിന് തെളിവുകളില്ലെന്ന് സി ബി ഐ വ്യക്തമാക്കി.