Connect with us

Malappuram

കോട്ടക്കുന്നില്‍ 'ടേക് എ ബ്രേക്' സജ്ജമായി

Published

|

Last Updated

മലപ്പുറം: സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള സൗകര്യവുമായി സംസ്ഥാന ടൂറിസം വകുപ്പ് കോട്ടക്കുന്നില്‍ പുതുതായി നിര്‍മിച്ച “ടേക് എ ബ്രേക്” ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. 46 ലക്ഷം ചെലവഴിച്ചാണ് “ടേക് എ ബ്രേക്” നിര്‍മാണം പൂര്‍ത്തിയാക്കിയത്. ശുചിമുറി, ഗിഫ്റ്റ് ഷോപ്, കോഫി ഷോപ്, വിശ്രമ സ്ഥലം എന്നിവയടങ്ങുന്നതാണ് ടേക് എ ബ്രേക്.
മാഗസിനുകള്‍, ലഘു ഭക്ഷണം, ജ്യൂസുകള്‍ എന്നിവയും ടേക് എ ബ്രേകിലുണ്ടാവും. സഞ്ചാരികള്‍ക്ക് സൂക്ഷിക്കാവുന്ന വിവിധ ഉപഹാരങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഗിഫ്റ്റ് ഷോപ്പില്‍ ലഭ്യമാണ്. ദേശീയ പാതയോരത്തായി ഇത്തരത്തിലുള്ള പത്തോളം വിശ്രമ മന്ദിരങ്ങളാണ് സംസ്ഥാനത്ത് ടൂറിസം വകുപ്പിന്റെ കീഴില്‍ നിര്‍മിക്കുന്നത്. കോഴിക്കോട് സര്‍വകലാശാലയോട് ചേര്‍ന്നും ടേക് എ ബ്രേക് നിര്‍മിച്ചിട്ടുണ്ട്. പരിപാടിയില്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ, ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍, ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, ടൂറിസം വകുപ്പ് പ്ലാനിംഗ് ഓഫീസര്‍ എ ഉദയകുമാര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ കെ എം ഗിരിജ, വാര്‍ഡ് കൗണ്‍സിലര്‍ വീക്ഷണം മുഹമ്മദ്, എഫ് എ സി ടി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സി പി ദിനേശ്, ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ കെ എ സുന്ദരന്‍, ഡി ടി പി സി സെക്രട്ടറി വി ഉമ്മര്‍ കോയ, കമ്മിറ്റി അംഗങ്ങളായ എ കെ എ നസീര്‍, എം കെ മുഹ്‌സിന്‍ പങ്കെടുത്തു.