ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലും സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

Posted on: September 27, 2015 7:54 am | Last updated: September 27, 2015 at 7:54 am

കോഴിക്കോട്: ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴില്‍ വരുന്ന 70 ഗ്രാമപഞ്ചായത്തുകളിലേയും സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. വെള്ളിയാഴ്ച 33 ഗ്രാമ പഞ്ചായത്തുകളിലേയും ഇന്നലെ 37 ഗ്രാമ പഞ്ചായത്തുകളിലേയും നറുക്കെടുപ്പാണ് നടന്നത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പിന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് നേതൃത്വം നല്‍കി. എ ഡി എം ടി ജനില്‍ കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ പി സുരേന്ദ്രന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി കെ പ്രഭാവതി, സീനിയര്‍ സൂപ്രണ്ട് സി കെ വിജയകുമാര്‍, ജെ എസ് കെ മുരളീധരന്‍, ടി വി സന്തോഷ് കുമാര്‍, സി കെ സതീശന്‍ സംബന്ധിച്ചു.
ഇന്നലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ച പഞ്ചായത്തുകളും വാര്‍ഡുകളും: ബാലുശ്ശേരി 2, 3, 6, 7, 8, 9, 11, 14 (വനിത) 5(വനിത എസ് സി) 17 (എസ് സി), നടുവണ്ണൂര്‍ 5, 6, 7, 11, 12, 13, 16 (വനിത)10 (വനിത എസ് സി)14 (എസ് സി), കോട്ടൂര്‍ 1, 5, 6, 10, 14, 16, 18, 19 (വനിത)4, 17 (വനിത എസ് സി) 2(എസ് സി), ഉള്ളിയേരി 1, 2, 6, 9, 10, 11, 13, 14, 19 (വനിത)4 (വനിത എസ് സി) 16(എസ് സി), ഉണ്ണികുളം 1, 2, 3, 4, 6, 9, 10, 12, 15, 20, 22 (വനിത)18 (വനിത എസ് സി) 11(എസ് സി), പനങ്ങാട് 11, 12, 13, 14, 15, 16, 17, 20 (വനിത)1, 6 (വനിത എസ് സി) 4(എസ് സി), കൂരാച്ചുണ്ട്1, 9, 10, 11, 12, 13 (വനിത) 6 (വനിത എസ് സി) 2(എസ് സി), ചേമഞ്ചേരി 2, 8, 10, 12, 13, 14, 15, 17, 18, 19 (വനിത) 11(എസ് സി), അരിക്കുളം 4, 5, 6, 7, 8, 12, 13 (വനിത)11(എസ് സി), മൂടാടി 4, 5, 6, 11, 14, 15, 16, 17, 18 (വനിത) 1(എസ് സി), ചെങ്ങോട്ടുകാവ് 1, 2, 4, 6, 7, 9, 14, 16, 17(വനിത) 10 (എസ് സി),അത്തോളി 1, 4, 5, 6, 12, 13, 15 (വനിത)3, 10 (വനിത എസ് സി) 9(എസ് സി), കക്കോടി 3, 4, 6, 7, 10, 11, 12, 15, 18, 19, 20 (വനിത)18 (വനിത എസ് സി) 17(എസ് സി), ചേളന്നൂര്‍1, 2, 7, 9, 11, 16, 17, 20, 21 (വനിത)5, 14 (വനിത എസ് സി) 8(എസ് സി), കാക്കൂര്‍ 1, 2, 3, 7, 9, 10, 12 (വനിത)13 (വനിത എസ് സി) 14(എസ് സി), നന്മണ്ട 4, 6, 7, 12, 13, 14, 16 (വനിത), 3, 5 (വനിത എസ് സി) 15(എസ് സി), നരിക്കുനി 3, 7, 9, 10, 12, 13, 14 (വനിത)1 (വനിത എസ് സി) 2(എസ് സി), തലക്കുളത്തൂര്‍1, 4, 5, 7, 8, 10, 15, 16 (വനിത)9 (വനിത എസ് സി) 17(എസ് സി), തിരുവമ്പാടി 2, 3, 4, 8, 9, 10, 12, 13, 16 (വനിത)11(എസ് സി), കടരഞ്ഞി 1, 7, 8, 9, 10, 11, 13 (വനിത)5(എസ് സി), കിഴക്കോത്ത് 2, 3, 5, 8, 9, 10, 11, 14, 17 (വനിത)12(എസ് സി), മടവൂര്‍ 1, 5, 6, 7, 10, 13, 14, 17 (വനിത)16 (വനിത എസ് സി) 3(എസ് സി), പുതുപ്പാടി 1, 2, 3, 4, 11, 13, 15, 18, 19, 21 (വനിത)20 (വനിത എസ് സി) 16(എസ് സി), താമരശ്ശേരി 5, 6, 7, 10, 11, 12, 13, 14, 15(വനിത) 8 (വനിത എസ് സി) 2(എസ് സി), ഓമശ്ശേരി 2, 5, 8, 9, 10, 13, 15, 16, 17 (വനിത)12 (വനിത എസ് സി) 6(എസ് സി), കട്ടിപ്പാറ 2, 3, 4, 7, 8, 11, 15 (വനിത)6 (വനിത എസ് സി) 10(എസ് സി), കോടഞ്ചേരി 5, 6, 9, 11, 12, 13, 15, 17, 18, 19, 21(വനിത) 1(എസ് സി), കൊടിയത്തൂര്‍ 1, 3, 7, 8, 9, 12, 13, 16 (വനിത)5(എസ് സി), കുരുവട്ടൂര്‍ 3, 4, 5, 6, 11, 12, 15, 17(വനിത) 14 (വനിത എസ് സി) 16(എസ് സി), മാവൂര്‍ 4, 6, 10, 11, 12, 13, 15, 18 (വനിത)7 (വനിത എസ് സി) 9(എസ് സി), കാരശ്ശേരി 2, 4, 6, 7, 8, 9, 10, 16 (വനിത)18 (വനിത എസ് സി) 15(എസ് സി), കുന്ദമംഗലം 3, 4, 7, 8, 9, 12, 13, 16, 18, 21, 22(വനിത) 6 (വനിത എസ് സി) 14(എസ് സി), ചാത്തമംഗലം 1, 4, 5, 6, 9, 10, 13, 18, 21, 23 (വനിത)11, 12 (വനിത എസ് സി) 17(എസ് സി), പെരുവയല്‍ 5, 6, 8, 13, 14, 15, 17, 19, 20, 22 (വനിത)7 (വനിത എസ് സി) 9(എസ് സി), പെരുമണ്ണ 5, 6, 7, 8, 10 ,11 ,14, 17, 18(വനിത) 3(എസ് സി), കടലുണ്ടി 2, 3, 4, 5, 6, 17, 19, 20, 21, 22 (വനിത)16 (വനിത എസ് സി) 8(എസ് സി), ഒളവണ്ണ 2, 3, 4, 5, 6, 7 , 8, 10, 11, 18, 19, 22 (വനിത)21(എസ് സി).