എയര്‍ ഇന്ത്യാ വിമാനത്തില്‍ തടഞ്ഞുവച്ചതിനെതിരെ പി ജെ കുര്യന്‍

Posted on: September 26, 2015 2:11 pm | Last updated: September 27, 2015 at 12:29 am

pj kurienതിരുവനന്തപുരം: പൈലറ്റിനും കുടുംബത്തിനും ഇറങ്ങാന്‍ വേണ്ടി എയര്‍ ഇന്ത്യാ വിമാനത്തില്‍ തടഞ്ഞുവച്ചതിനെതിരെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍. പഴയ കുത്തകകാലത്തിന്റെ ആവര്‍ത്തനമാണ് വിമാനത്തില്‍ നടന്നത്. വിമാനജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തണമെന്നും പി ജെ കുര്യന്‍ ആവശ്യപ്പെട്ടു.

പ്രോട്ടോകോള്‍ ലംഘനം സംബന്ധിച്ച് അദ്ദേഹം പരാതി നല്‍കിയിട്ടില്ല. ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലാണ് കുര്യന്‍ അടക്കമുള്ളവരെ തടഞ്ഞുവച്ചത്. ന്യൂഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയതായിരുന്നു വിമാനം. വിമാനം പാര്‍ക്കിങ് ബേയിലേക്ക് മാറ്റിയ ശേഷം പൈലറ്റ് വാതിലിനടുത്തേക്ക് വരികയും പുറത്തിറങ്ങാന്‍ നിന്ന കുര്യനെ തടയുകയും പൈലറ്റിന്റെ കുടുംബാംഗങ്ങളെ പുറത്തിറക്കിയ ശേഷം കുര്യനെ പുറത്തിറങ്ങാന്‍ അനുവദിക്കുകയുമായിരുന്നു.