Connect with us

National

രണ്ടര ബില്യന്‍ ഡോളറിന്റെ ഇന്ത്യാ - യു എസ് യുദ്ധവിമാന ഇടപാടിന് അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: രണ്ടര ബില്യന്‍ ഡോളറിന്റെ ഇന്ത്യാ – യു എസ് യുദ്ധവിമാന ഇടപാടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു എസ് സന്ദര്‍ശനത്തിന് മുന്നോടിയായി മന്ത്രിസഭയുടെ സുരക്ഷാ കാര്യ കമ്മിറ്റിയാണ് ഇടപാടിന് അന്തിമ അനുമതി നല്‍കിയത്. ഇതനുസരിച്ച് അമേരിക്കയില്‍ നിന്ന് ഇന്ത്യ 22 അപ്പാച്ചേ അറ്റാക്ക് ഹെലികോപ്റ്ററുകളും 15 ചിനൂക്ക് ഹെവി ലിഫ്റ്റ് കോപ്റ്ററുകളും വാങ്ങും.

2013ലാണ് ഇതുസംബന്ധിച്ച കരാറിന് രൂപം നല്‍കിയതെങ്കിലും വിലയുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിരുന്നില്ല. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ജൂണില്‍ യു എസ് പ്രതിരോധ സെക്രട്ടറി ആസ്റ്റണ്‍ കാര്‍ട്ടണ്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ കരാര്‍ ഒപ്പിടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും അന്നും പ്രാവര്‍ത്തികമായിരുന്നില്ല.

യു എന്‍ പൊതുസഭയില്‍ സംബന്ധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബുധനാഴ്ച യു എസിലേക്ക് തിരിക്കും.

Latest