തര്‍ക്കങ്ങളില്ലാതെ യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടും: തങ്കച്ചന്‍

Posted on: September 22, 2015 2:14 pm | Last updated: September 23, 2015 at 7:32 pm

pp-thankachanതിരുവനന്തപുരം: ഘടകക്ഷികള്‍ തമ്മില്‍ തര്‍ക്കങ്ങളില്ലാതെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചതായി കണ്‍വീനര്‍ പി പി തങ്കച്ചന്‍. അടുത്ത മാസം ആറിന് എറണാകുളത്ത് പ്രത്യേക തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചേരും. തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയെക്കുറിച്ച് യോഗത്തില്‍ തീരുമാനമെടുക്കുമെന്നും യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിനുശേഷം തങ്കച്ചന്‍ പറഞ്ഞു.

ആര്‍എംപിയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്ത ശരിയല്ല. പുതിയ കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഘടകക്ഷികളുമായി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുമുമ്പായി നടത്തുമെന്നും തങ്കച്ചന്‍ അറിയിച്ചു.

ALSO READ  ചങ്ങാനാശ്ശേരി നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങി