ഒഡീഷയില്‍ മിനിലോറി പാലത്തില്‍ നിന്ന് മറിഞ്ഞ് ഒമ്പത് മരണം

Posted on: September 20, 2015 6:09 pm | Last updated: September 20, 2015 at 11:45 pm

odissyaഭുവനേശ്വര്‍: ഒഡീഷയിലെ സന്തര്‍ഗഡില്‍ മിനിലോറി പാലത്തില്‍ നിന്ന് മറിഞ്ഞ് കബഡി താരങ്ങള്‍ അടക്കം ഒമ്പത് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല.

ശനിയാഴ്ച വൈകീട്ട് ബറായിയില്‍ മത്സരത്തിനുശേഷം തിരികെവരുന്നവരാണ് അപകടത്തില്‍പെട്ടത്. കബഡി താരങ്ങളായ ചന്ദ്രശേഖര്‍ പാര്‍ഥാന്‍, ഉമേഷ് കിസന്‍, ഗൗരി ചന്ദ്ര കിസന്‍, ധരന്ദിയര്‍ നായക്, അഭിരാം കാലോ എന്നിവരാണ് മരിച്ചത്.

അപകടമുണ്ടായ ഉടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഏഴുപേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. രണ്ട് പേര്‍ ആസ്പത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചു. പരിക്കേറ്റവരെ റൗകേല സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.