മുസ്ലിം ഭൂരിപക്ഷ പ്രദേശം ഗുജറാത്ത് പോലീസിന് പാക്കിസ്ഥാന്‍

Posted on: September 19, 2015 7:56 pm | Last updated: September 19, 2015 at 7:56 pm

juhapuraഅഹമ്മദാബാദ്: സംസ്ഥാനത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശം ഗുജറാത്ത് പോലീസിന് പാക്കിസ്ഥാന്‍. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ജുഹാപുരയാണ് ഗുജറാത്ത് പോലീസ് പാക്കിസ്ഥാന്‍ എന്ന് വിളിക്കുന്നത്. ഈ പ്രദേശത്തുണ്ടായ ഒരു പ്രശ്‌നത്തിന് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. അവര്‍ക്കെതിരായ എഫ് ഐ ആറില്‍ പാക്കിസ്ഥാന്‍ എന്നാണ് പോലീസ് രേഖപ്പെടുത്തിയത്.

ഈ പ്രദേശം മിനി പാക്കിസ്ഥാന്‍ എന്നാണ് അറിയപ്പെടുന്നത്. തൊട്ടടുത്ത ഹിന്ദു ഭൂരിപക്ഷ പ്രദേശമായ വേജല്‍പൂരിനും ജുഹാപുരക്കും ഇടയിലുള്ള റോഡിനെ വാഗാ അതിര്‍ത്തിയെന്നാണ് അറിയപ്പെടുന്നത്.

ALSO READ  ഗുജറാത്തില്‍ ഭൂകമ്പം