തദ്ദേശ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കും: വി എം സുധീരന്‍

Posted on: September 19, 2015 12:39 pm | Last updated: September 19, 2015 at 11:39 pm

SUDHEERANന്യൂഡല്‍ഹി: കോണ്‍ഗ്രസിനകത്ത് ഗുരുതര പ്രശ്‌നങ്ങളില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. പാര്‍ട്ടിയെ തദ്ദേശ തിരഞ്ഞെടുപ്പിന് സജ്ജമാക്കുകയാണ് ലക്ഷ്യം. പാര്‍ട്ടിയും സര്‍ക്കാരും എല്ലാക്കാര്യത്തിലും ഒന്നിച്ചു മുന്നോട്ട്‌പോകുമെന്നും സുധീരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍. എന്നാല്‍ സോണിയയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പറയാന്‍ അദ്ദേഹം തയ്യാറായില്ല. പാര്‍ട്ടി പുന:സംഘടന തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തണമെന്നാണ് തന്റെ നിലപാടെന്നും സുധീരന്‍ പറഞ്ഞു.