ഇന്റര്‍സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിന് തുടക്കം

Posted on: September 19, 2015 9:57 am | Last updated: September 19, 2015 at 9:57 am

കോഴിക്കോട്: സില്‍വര്‍ഹില്‍സ് ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരള ഇന്റര്‍സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിന് കോഴിക്കോട് തുടക്കം. സില്‍വര്‍ഹില്‍സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആണ്‍കുട്ടികളുടെ വിഭാഗം ആദ്യ മത്സരത്തില്‍ സില്‍വര്‍ഹില്‍സ് എച്ച് എസ് എസ് സേക്രട്ട് ഹാര്‍ട്ട് തേവരയെ (സ്‌കോര്‍ 65- 64) പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ ഡോണ്‍ ബോസ്‌കോ ഇരിങ്ങാലക്കുട ശാന്‍ല്‍ ജ്യോതി മുട്ടത്തെ (സ്‌കോര്‍ 90- 87) പരാജയപ്പെടുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 സ്‌കൂളുകളില്‍ നിന്നുള്ള ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നുണ്ട്.
മേയര്‍ എ കെ പ്രേമജം ഉദ്ഘാടനം ചെയ്തു. മുന്‍ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ക്യാപ്റ്റന്‍ അന്‍വിന്‍ ജെ ആന്റണി, സിനിമാതാരം കൈലാഷ് മുഖ്യാതിഥിയായിരുന്നു. ജില്ലാബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി സി ശ്രീധരന്‍, സില്‍വര്‍ഹില്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോണ്‍ വെള്ളക്കട, ബിജിത്ത് കുളങ്ങരത്ത് പ്രസംഗിച്ചു.