കോഴിക്കോട്: എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ സ്വാഗതം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് അവര്‍ നിലകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്എന്‍ഡിപിയെപോലെ എന്‍എസ്എസും മുന്‍കൈയെടുത്താല്‍ അവര്‍ക്കും അമിത് ഷായെ കാണാമെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാര്‍ട്ടി രൂപീകരിക്കുമെന്ന തരത്തിലുള്ളതെല്ലാം കുപ്രചാരണങ്ങളാണ്. എസ്എന്‍ഡിപിയെ കൊണ്ട് പാര്‍ട്ടിയുണ്ടാക്കിച്ചേ അടങ്ങൂ എന്നാണ് ചിലര്‍ക്ക് നിര്‍ബന്ധം. നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളെ പരിഗണിക്കുന്നവരെ തങ്ങളും പരിഗണിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.