ജേക്കബ് തോമസിന്റെ സ്ഥലം മാറ്റത്തില്‍ സുധീരന് അതൃപ്തി

Posted on: September 18, 2015 1:45 pm | Last updated: September 19, 2015 at 12:01 am

VM-SUDHEERAN-308x192തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റിയതില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന് അതൃപ്തി. വിവാദത്തിന് ഇടയാക്കുന്ന തീരുമാനങ്ങള്‍ ഒഴിവാക്കണമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും സുധീരന്‍ പറഞ്ഞു. അരുവിക്കര വിജയത്തിന് ശേഷം കെപിസിസി, യുഡിഎഫ്_ സര്‍ക്കാര്‍ ഏകോപന സമിതി എന്നിവയുടെ തീരുമാനം അതായിരുന്നെന്നും സുധീരന്‍ പറഞ്ഞു. ജേക്കബ് തോമസിന്റെ നിയമന മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സുധീരന്റെ പ്രതികരണം.