Connect with us

Palakkad

യൂത്ത് ലീഗ് നേതാവിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി

Published

|

Last Updated

മണ്ണാര്‍ക്കാട്: അലനല്ലൂരില്‍ മുസ് ലീം ലീഗില്‍ വിഭാഗീയത പുകയുന്നു. യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായി റശീദ് അലയനെയാണ് മുസ് ലീം ലീഗ് സംസ്ഥാന കമ്മിറ്റി അച്ചടക്കനടപടിയുടെ ഭാഗമായി സന്‍സ്‌പെന്റ് ചെയതത്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നിരിക്കെ സംസ്ഥാന വൈസ് പ്രസിഡന്റെ സന്‍സ്‌പെന്‍ഷന്‍ വിഭാഗീയതക്ക് പുതിയ മാനം വന്നിരിക്കുകയാണ്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തിരി പുകയുന്ന വിഭാഗീയതക്ക് പരിഹാരം കാണാനായി സംസ്ഥാന കമ്മിറ്റി അലനല്ലൂര്‍, എടത്തനാട്ടുകര എന്നിങ്ങിനെ രണ്ട് മേഖലകളായി തിരിച്ച് കമ്മിറ്റി രൂപവതക്കരിച്ചെങ്കിലും വിഭാഗീയതക്ക് മാത്രം അറുതിയായില്ല. ലീഗിന് മുന്‍തൂക്കമുള്ള പഞ്ചായത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയത മൂലം പാര്‍ട്ടിയുടെ പൊതുപരിപാടിയും നടന്നില്ലെന്നും പരാതിയുണ്ട്. ലീഗ് ഭരിക്കുന്ന പഞ്ചായത്തില്‍ പഞ്ചായത്ത് ഓവര്‍സിയറും ലീഗ് ജീവനക്കാരുടെ സംഘടനയായഎസ് സി യു വിന്റെ സംസ്ഥാന നേതാവിനെ മാറ്റിയതിന്റെ പിന്നിലും വിഭാഗീയതയാണെന്ന് പറയുന്നു.
എം എല്‍ എയെ ബഹിഷ്‌ക്കരിക്കാനും എന്‍ഷംസുദ്ദീന്‍ എം എല്‍ എക്കെതിരെ ഫെയ്‌സ് ബുക്കില്‍ വന്ന ചില വിവാദ പോസ്റ്റുകളും വിഭാഗീയതക്ക് ആക്കം കൂട്ടിയിട്ടുണ്ട്.