Connect with us

Palakkad

ഇത്തവണയും കരുത്ത് തെളിയിക്കാനൊരുങ്ങി സി പി എം വിമതര്‍

Published

|

Last Updated

ഒറ്റപ്പാലം: സി പി എമ്മിന്റെ ഉരുക്കുകോട്ടയായ ഒറ്റപ്പാലത്ത് ശക്തമായ വിള്ളല്‍ വീഴ്ത്തിഭരണം നഷ്ടപ്പെടുത്തിയ വിമതര്‍ തങ്ങളുടെ ശക്തി വീണ്ടും ഊട്ടിയുറപ്പിക്കാന്‍ തയ്യാറെടുക്കുന്നു. ഒറ്റപ്പാലം നഗരസഭയില്‍ സി പി എമ്മിന്റെ കുത്തകയായ ഭരണം നഷ്ടപ്പെടുത്തിയ വിമതര്‍ അനങ്ങനടിയിലും വാണിയംകുളത്തും പ്രചരണ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇപ്രാവശ്യവും നഗരസഭയിലും ലക്കിടി-പേരൂര്‍, അനങ്ങനടി, വാണിയംകുളം പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണത്തേപ്പോലെ തന്നെ ശക്തി ഊട്ടിയുറപ്പിക്കാനാണ് വിമതരുടെ നീക്കം.
ഷൊര്‍ണൂര്‍ നഗരസഭയിലെ വിമതനായിരുന്ന എം ആര്‍ മുരളിയെ സ്ഥാനമാനങ്ങള്‍ നല്‍കി സ്വാധീനിച്ച് തിരിച്ചെടുത്തതോടെ അന്ത്യമായ ഷൊര്‍ണൂര്‍ നഗരസഭയിലും വീണ്ടും വിമതശബ്ദം ഉയരുന്നുണ്ടെന്നാണറിയുന്നത്. സി പി എം നിയന്ത്രണത്തിലായിരുന്ന ഷൊര്‍ണൂര്‍ നഗരസഭയും അനങ്ങനടി, ലെക്കിടി-പപേരൂര്‍ പഞ്ചായത്തുകളുടെ വിമതരുടെ പിന്തുണയോടെയാണ് നേരത്തെ യു ഡി എഫിന് നേടാനായത്. ഒറ്റപ്പാലം നഗരസഭയില്‍ സി പി എം വിമതരായ ആറുപേരുടെ പിന്തുണയോടെയാണ് യു ഡി എഫ് “രണത്തിലെത്തിയത്. വിമതവിഭാഗത്തില്‍ നിന്നും ഒരാളെ അടര്‍ത്തിയെടുത്തും കോണ്‍ഗ്രസില്‍ നിന്ന് മൂന്ന് പേരെ പാട്ടിലാക്കി വിമതരാക്കിയുമാണ് പിന്നീട് സി പി എം കൈവിട്ടുപോയഭരണം തിരിച്ചുപിടിച്ചത്.
വിമതനായി സി പി എമ്മിന് കനത്ത വെല്ലുവിളിയുയര്‍ത്തിയ എം ആര്‍ മുരളി ഷൊര്‍ണൂരില്‍ ആദ്യം തനിച്ചും പിന്നീട് യു ഡി എഫ് പിന്തുണയോടെയുംഭരണം നടത്തിയെങ്കിലും പിന്നീട് സി പി എം ഔദ്യോഗിക പക്ഷത്തേക്കെത്തുകയായിരുന്നു. അതിനായി അദ്ദേഹത്തിന് സി പി എം ജില്ലാ കമ്മിറ്റി അംഗത്വവും നല്‍കി.
അതേസമയം എം ആര്‍ മുരളിയുടെ തിരിച്ചുപോക്കില്‍ അസംതൃപ്തരായ ഷൊര്‍ണൂരിലെ ഒരു വിഭാഗവും ഒറ്റപ്പാലത്ത് ആദ്യനിലപാടിലുറച്ചുനില്‍ക്കുന്ന സി പി എം വിമതരും ഇത്തവണയും കനത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്.
ഒറ്റപ്പാലത്തേയും ഷൊര്‍ണൂരിലെ അസംതൃപ്തരുടേയും വിമത ശബ്ദം മുതലാക്കാനായാല്‍ യു ഡി എഫിന് വിജയം സുനിശ്ചിതമാകുമെന്നാണറിയുന്നത്.

പി ഡി പി എല്ലാ പഞ്ചായത്തുകളിലും മത്സരിക്കും
പാലക്കാട്: തദ്ദേശസ്വയ”രണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പി ഡി പി സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്ന് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. തെരുവ് നായ്ക്കളുടെ ശല്യം, അലഞ്ഞ് തിരിയുന്ന കന്നുകാലികളുടെ ശല്യം എന്നിവ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണം.
ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് അധികാരികള്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടിയുമായി മുന്നോട്ട് പോകും.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി മണ്ഡലം അടിസ്ഥാനത്തില്‍ കണ്‍വീനര്‍മാരെ നിയമിച്ചു. പാര്‍ട്ടിയുടെ പോഷകസംഘടനയായ പി ഡി എഫിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ പി ഡി എഫ് ദുബൈ കമ്മിറ്റി അംഗം ബാബുകൊഴിക്കരയെ ചുമതലപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം നൈതല, സംസ്ഥാന വൈസ് ചെയര്‍മാന്‍ തോമസ് മാഞ്ഞൂരാന്‍, ജില്ലാ സെക്രട്ടറി റഷീദ് മോളൂര്‍, ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രന്‍, മുഹമ്മദലി പാലക്കാട്, ഷംസുദ്ദീന്‍ മലമ്പുഴ, മുസ്തഫമാരായമംഗലം, ഷെരീഫ് പാലക്കാട് സംസാരിച്ചു

Latest