തിരെഞ്ഞടുപ്പ് ചര്‍ച്ച ആഭ്യന്തരത്തില്‍ ഒതുങ്ങണം: യു ഡി എഫ്‌

Posted on: September 17, 2015 11:29 am | Last updated: September 17, 2015 at 11:29 am

പാലക്കാട്: തിരഞ്ഞെടുപ്പില്‍ മുന്നണിക്കുള്ളിലെ തിരഞ്ഞെടുപ്പ് ചര്‍ച്ച ആഭ്യന്തര വിഷയമായി ഒതുങ്ങണമെന്ന് യു.ഡി.എഫ് നിര്‍ദ്ദേശം. തര്‍ക്കങ്ങള്‍ വിജയ സാധ്യതയെ ഇല്ലാതാക്കുമെന്നതിനാല്‍ കരുതലോടെയുള്ള നീക്കങ്ങളാവും എല്ലായിടത്തും ഉണ്ടാകുക. ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കിക്കൊണ്ടാവും ഇത്തവണ സീറ്റ് വിഭജനം. അനാവശ്യ അവകാശവാദങ്ങള്‍ ഉണ്ടാകരുത്.
പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാകുന്ന തരത്തിലേക്ക് സീറ്റ് ചര്‍ച്ചകള്‍ നീങ്ങരുത്. വിജയ സാധ്യതയും ജനങ്ങളോടുള്ള ബന്ധവുമാകണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പരിഗണന ഘടകമാക്കണം. സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പരമാവധി ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യു.ഡി.എഫ് നിര്‍ദ്ദേശിക്കുന്നു.

എല്‍ ഡി എഫ് നിര്‍ദേശപെട്ടിസ്ഥാപിച്ചു
ചെര്‍പ്പുളശ്ശേരി: നഗരസഭയില്‍ നടപ്പാക്കേണ്ട ഭാവി വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പൊതുജനങ്ങളില്‍നിന്ന് ശേഖരിക്കുന്നതിനായി എല്‍ ഡി എഫ് ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിര്‍ദേശപ്പെട്ടി സ്ഥാപിച്ചു. 25വരെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.
സ്വാതന്ത്ര്യസമര മുന്നണിപ്പോരാളി മോഴികുന്നം ബ്രഹ്മദത്തന്‍ നമ്പൂതിരിക്ക് ഉചിത സ്മാരകം നിര്‍മിക്കുക, ചെര്‍പ്പുളശ്ശേയില്‍ വാദ്യകലാവിദ്യാലയം തുടങ്ങുക എന്നീ നിര്‍ദേശങ്ങള്‍ പെട്ടിയില്‍ സമര്‍പ്പിച്ച് മദ്ദളവിദ്വാന്‍ ചെര്‍പ്പുളശ്ശേരി ശിവന്‍ ഉദ്ഘാടനംചെയ്തു. ചടങ്ങ് സി പി എം മുനിസിപ്പല്‍ സെക്രട്ടറി കെ ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു.
ജില്ലാക്കമ്മിറ്റിയംഗം പി എ ഉമ്മര്‍, എല്‍ സി സെക്രട്ടറി കെ നന്ദകുമാര്‍, ഏരിയാകമ്മിറ്റിയംഗം ഒ സുലൈഖ എന്നിവര്‍ പ്രസംഗിച്ചു. സമാഹരിക്കുന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 28ന് വികസനസെമിനാര്‍ സംഘടിപ്പിക്കും. എം ബി രാജേഷ് എം പി ഉദ്ഘാടനംചെയ്യും. കെ എസ് സലീഖ എം എല്‍ എ. അധ്യക്ഷതവഹിച്ചു.