എആര്‍ റഹ്മാന്‍ ഹിന്ദുമതത്തിലേക്ക് മടങ്ങി വരണമെന്ന് വിഎച്ച്പി

Posted on: September 16, 2015 7:27 pm | Last updated: September 17, 2015 at 12:19 am

rahmanന്യൂഡല്‍ഹി; പ്രമുഖ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന് ഘര്‍ വാപ്‌സിക്ക് സമയമായെന്ന് വിശ്വ ഹിന്ദു പരിഷത്ത്. റഹ്മാന്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചു വന്നാല്‍ ഹിന്ദുക്കള്‍ റഹ്മാനെ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന് വിഎച്ചപി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞു.
റഹ്മാനെതിരെ പുറപ്പെടുവിച്ച ഫത്‌വ നിര്‍ഭാഗ്യകരമാണ്. ഫത്‌വയില്‍ ഉപയോഗിച്ചിരിക്കുന്നത് പ്രതികാരത്തിന്റെ ഭാഷയാണെന്നും സുരേന്ദ്ര ജെയിന്‍ പറയുന്നു. ഒരു മതത്തെയും അടിസ്ഥാനമാക്കിയുളള സിനിമയ്ക്കല്ല അദ്ദേഹം സംഗീതം നല്‍കിയിരിക്കുന്നത്. ഹിന്ദു സമൂഹം നിങ്ങളുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു. നിങ്ങളെ സ്വീകരിക്കുക മാത്രമല്ല നിങ്ങള്‍ക്ക് യാതോന്നും സംഭവിക്കാതെ അവര്‍ നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും സുരേന്ദ്ര ജെയിന്‍ പറഞ്ഞു.
ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി സംവിധാനം ചെയ്ത ദ മുഹമ്മദ് ദെ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിന് സംഗീതം നിര്‍വഹിച്ചതിന് റഹ്മാനെതിരെ മുസ്ലിം സംഘടന ഫത് വ പുറപ്പെടുവ്വിച്ചിരുന്നു. എന്നാല്‍ ഇസ്‌ലാം മതത്തെ ഏറെ ബഹുമാനിക്കുന്നുവെന്നും മതത്തെ അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല സംഗീതം നിര്‍വഹിച്ചതെന്നുമാണ് ഫത് വക്കു മറുപടിയായി റഹ്മാന്‍ പറഞ്ഞ