എട്ടു വയസുള്ള സ്വദേശി ബാലന് സമ്മാനമായി ലഭിച്ചത് ബെന്റ്‌ലി

Posted on: September 16, 2015 6:48 pm | Last updated: September 16, 2015 at 6:48 pm
എട്ടു വയസുകാരന് ബെന്റ്‌ലി ജി ടി വി8 കൂപ്പെ കാറിന്റെ താക്കോല്‍ കൈമാറുന്നു
എട്ടു വയസുകാരന് ബെന്റ്‌ലി ജി ടി വി8 കൂപ്പെ കാറിന്റെ താക്കോല്‍ കൈമാറുന്നു

ദുബൈ: എട്ടു വയസുള്ള സ്വദേശി ബാലന് സമ്മാനമായി ലഭിച്ചത് ബെന്റ്‌ലി ജി ടി വി8 കൂപ്പെ കാര്‍. അത്യാഢംബര വിഭാത്തില്‍ ഉള്‍പെടുന്ന സ്‌പോട്‌സ് കാറാണിത്. എമിറേറ്റ്‌സ് ഇസ്‌ലാമിക് ബേങ്കിന്റെ കുനൂസ് സേവിംഗ് എക്കൗണ്ടുമായി ബന്ധപ്പെട്ട ജൂലൈ മാസത്തെ നറുക്കെടുപ്പിലാണ് സ്വദേശി ബാലന്‍ വന്‍ തുകയുടെ കാറിന് ഉടമയായത്. മുഹമ്മദ് ഖാലിദ് സുലൈമാന്‍ അല്‍ഹിന്ദസിയെന്ന ബാലന്‍ പിതാവിനൊപ്പം എത്തിയാണ് കാറിന്റെ താക്കോല്‍ കൈപറ്റിയത്.
നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് 10 ലക്ഷം ദിര്‍ഹം, അത്യാഢംബര കാര്‍, സ്റ്റൂഡിയോ അപാര്‍ട്‌മെന്റ് എന്നിവയായിരുന്നു ബേങ്ക് നല്‍കിയത്. മൂന്നു മാസ കാലാവധിയില്‍ 5,000 ദിര്‍ഹം മിനിമം ബാലന്‍സ് സൂക്ഷിക്കുന്നവരെ ഉള്‍പെടുത്തിയാണ് ഓരോ മാസവും നറുക്കെടുപ്പ് നടത്തുന്നത്. ഉപഭോക്താക്കള്‍ക്ക് ദിനേന 5,000 ദിര്‍ഹം ക്യാഷ് പ്രൈസ് ലഭിക്കാനും ബേങ്ക് സൗകര്യം ഒരുക്കുന്നുണ്ട്. ഏഴു ദിവസത്തിനിടയില്‍ 1,000 ദിര്‍ഹം എക്കൗണ്ട് ബാലന്‍സ് സൂക്ഷിക്കുന്നവരെ ഉള്‍പെടുത്തിയാണിത്.