യു എസിനെതിരെ തിരിച്ചടിക്കാന്‍ പൂര്‍ണ സജ്ജമെന്ന് വടക്കന്‍ കൊറിയ

Posted on: September 16, 2015 5:47 am | Last updated: September 16, 2015 at 12:47 am

പ്യോംഗ്‌യാംഗ്: വടക്കന്‍ കൊറിയ തുടര്‍ച്ചയായി ആണവായുധങ്ങള്‍ വികസിപ്പിക്കുകയും ഗുണവും എണ്ണവും വിവിധ ദൗത്യ ങ്ങള്‍ക്കായി വര്‍ധിപ്പിക്കുകയും ചെയ്യുകയാണെന്ന് കൊറിയന്‍ ആണവോര്‍ജ ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞു. അമേരിക്കയോ മറ്റു ശത്രു രാജ്യങ്ങളോ അക്രമണത്തിന് വന്നാല്‍ ആണവായുധ അക്രമണം നടത്താന്‍ വടക്കന്‍ കൊറിയ പൂര്‍ണമായും സജ്ജരാണെന്ന് രാജ്യത്തെ ആറ്റോമിക് എനര്‍ജി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയോട് അറിയിച്ചു. 2013 ഏപ്രിലില്‍ പ്രഖ്യാപിച്ചതനുസരിച്ച് ആണവ സൗകര്യങ്ങളും യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റും ഗ്രാഫൈറ്റ് മോഡറേറ്റഡ് റിയാക്ടറടക്കം എല്ലാം ന്യോംഗ്‌ബ്യോണ്‍ നഗരത്തിനു അടുത്തു തന്നെയുണ്ടെന്നും ഡയറക്ടര്‍ പറഞ്ഞു. വടക്കന്‍ കൊറിയയുടെ ആണവ പദ്ധതി സ്വയം സുരക്ഷയുടെ ഭാഗമാണെന്ന് ആറ്റോമിക് എനര്‍ജി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റ 70ാം വാര്‍ഷികത്തില്‍ ഭൗമ നിരീക്ഷണാവശ്യാര്‍ഥം പുതിയ ഉപഗ്രഹം വികസിപ്പിക്കുന്നുണ്ടെന്നാണ് തലസ്ഥാന നഗരിയായ പ്യോംഗ്‌യാംഗില്‍ നിന്നുള്ള വാര്‍ത്തകള്‍.