ലുലു ഇന്തോനേഷ്യയില്‍ 15 ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കും

Posted on: September 15, 2015 9:30 pm | Last updated: September 15, 2015 at 9:30 pm
ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ അബുദാബി ഖാലിദിയ്യ മാളിലെ  ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നു. ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി സമീപം
ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ അബുദാബി ഖാലിദിയ്യ മാളിലെ
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നു. ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി സമീപം

അബുദാബി: ഇന്തോനേഷ്യയില്‍ ലുലു 15 ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുമെന്ന് എം കെ ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി. മൂന്നെണ്ണം ഈ വര്‍ഷം ആരംഭിക്കും.
അബുദാബി ഖാലിദിയ്യയിലെ ഖാലിദിയ്യ മാളില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോയുടെ സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്തോനേഷ്യയില്‍ ആരംഭിക്കുന്നതിനാവശ്യമായ സഹായം പ്രസിഡന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ ഇന്തോനേഷ്യയിലെ സ്വദേശികള്‍ക്കും മലയാളികള്‍ക്കും ജോലി നല്‍കുന്നതിനാവശ്യമായ സഹകരണം പ്രസിഡന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 2018ല്‍ 15 ഹൈപ്പര്‍ മാര്‍ക്കറ്റുകളും പൂര്‍ത്തീകരിക്കും. 2016ല്‍ ഏഴും 2017ല്‍ അഞ്ചും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ അവിടെ തുറക്കും.
ജക്കാര്‍ത്ത, സുറബയ്യ, സുമാറ, ബാന്തു തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങുന്നത്.