സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന് ശിവസേന

Posted on: September 15, 2015 3:26 pm | Last updated: September 17, 2015 at 12:19 am

veersavarkarന്യൂഡല്‍ഹി: വീര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന് ശിവസേന. ഇക്കാര്യം ആവശ്യപ്പെട്ട് ശിവസേന പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്വാതന്ത്ര്യ സമരസേനാനിയായ സവര്‍ക്കരെ മുന്‍സര്‍ക്കാരുകള്‍ അവഗണിച്ചെന്നും ആ തെറ്റ് തിരുത്തണമെന്നും ശിവസേന ആവശ്യപ്പെട്ടു.

ഹിന്ദു രാഷ്ട്രത്തിനായി നിലകൊണ്ടത് കൊണ്ടാണ് മുന്‍സര്‍ക്കാരുകള്‍ അദ്ദേഹത്തോട് അവഗണനയോടെ പെരുമാറിയത്. എന്നാല്‍ മോദി സര്‍ക്കാര്‍ വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കി പഴയ സര്‍ക്കാരുകളുടെ തെറ്റ് തിരുത്തണമെന്ന് ശിവസേന പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

ഹിന്ദു രാഷ്ട്രത്തിനായി ശക്തമായി നിലകൊണ്ട വ്യക്തിയായിരുന്നു സവര്‍ക്കര്‍. ഹിന്ദുത്വ ആശയങ്ങള്‍ക്ക് രാജ്യത്ത് ശക്തിപകര്‍ന്നവരില്‍ പ്രധാനിയുമാണ് അദ്ദേഹം. മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള ഗ്രാമത്തിലായിരുന്നു സവര്‍ക്കരുടെ ജനനം.