ബി എസ് സി നഴ്‌സുമാര്‍ക്ക് സഊദിയില്‍ തൊഴിലവസരം

Posted on: September 15, 2015 12:31 am | Last updated: September 15, 2015 at 12:31 am

nurseതിരുവനന്തപുരം: സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ആരോഗ്യമന്ത്രാലയത്തിന്‍ കീഴിലുള്ള റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിനായി അടുത്തമാസം അവസാനവാരം ഒ ഡി ഇ പി സി മുഖേന ന്യൂഡല്‍ഹിയില്‍ ഇന്റര്‍വ്യു നടത്തുന്നു.
സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ബി എസ് സി നഴ്‌സിംഗിന് ശേഷം ന്യൂറോ/കാര്‍ഡിയാക്/എമര്‍ജന്‍സി വിഭാഗത്തില്‍ മൂന്ന് വര്‍ഷത്തെ തുടര്‍ച്ചയായ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രവൃത്തിപരിചയം വിശദമായി രേഖപ്പെടുത്തിയ ബയോഡാറ്റ delhiodepc @gmail.com എന്ന ഇ-മെയിലില്‍ ഈ മാസം 30 നകം അയയ്ക്കണം. ഫോണ്‍: 011- 2619877 33, 09811939503, 09811241088. വെബ്‌സൈറ്റ്: www. odepc. kerala. gov. in