കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ പുരുഷന്‍മാര്‍: മേനകാ ഗാന്ധി

Posted on: September 15, 2015 12:23 am | Last updated: September 15, 2015 at 12:23 am

menaka gandhiന്യൂഡല്‍ഹി: എല്ലാ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും പുരുഷന്‍മാരാണെന്ന് കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി. പുരുഷ കേന്ദ്രീകൃത സമൂഹമാണ് നമ്മുടേത്. എല്ലാ പ്രവര്‍ത്തനങ്ങളിലുമുള്ള പുരുഷ പ്രതികരണങ്ങള്‍ വിമര്‍ശിക്കപെടേണ്ടതാണ്. കാരണം മിക്ക പ്രതികരണങ്ങളും കുറ്റകൃത്യങ്ങളാണ്. 100 സ്ത്രീ എന്ന തത്സമയ ഫേസ്ബുക് സംവാദത്തില്‍ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
എല്ലാ സ്‌കൂളുകളിലും പെണ്‍കുട്ടികളെ ഭഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്ന ആണ്‍കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.
രണ്ട് നേപ്പാളി സ്ത്രീകളെ സഊദി നയതന്ത്ര ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചത് ചില മേഖലയിലേക്ക് കണ്ണ് തുറപ്പിച്ച സംഭവമാണ്. ഇത്തരത്തിലുള്ളത് ഭാവിയില്‍ നടക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.