ഗാര്‍ഹിക പീഡനം: എഎപി എംഎല്‍എ സോംനാഥ് ഭാരതിക്കെതിരെ ജാമ്യമില്ലാ വാറണ്ട്‌

Posted on: September 14, 2015 10:40 pm | Last updated: September 14, 2015 at 10:40 pm

somnath-bharthiന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ സോംനാഥ് ഭാരതിക്കെതിരെ ജാമ്യമില്ലാ വാറണ്ട്. ഗാര്‍ഹിക പീഡനത്തിനും കൊലപാതകശ്രമത്തിനുമാണ് കേസ്.
സോംനാഥ് ഭാരതിയുടെ ഭാര്യ ലിപിക മിത്ര സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. ലിപിക മിത്ര ഹര്‍ജി സമര്‍പ്പിച്ച് മൂന്ന് മാസത്തിന് ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ തന്റെ നേരെ നായ്ക്കളെ അഴിച്ചുവിട്ടു എന്നതുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
വെള്ളിയാഴ്ച ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നോട്ടീസയച്ചിരുന്നെങ്കിലും എംഎല്‍എ എത്തിയില്ല.
ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഡല്‍ഹിയുടെ മുന്‍ നിയമമന്ത്രി കൂടിയാണ് സോംനാഥ് ഭാരതി.