ഫുജൈറ- റാസല്‍ ഖൈമ പാത ഇനി ‘രക്തസാക്ഷി റോഡ്’

Posted on: September 14, 2015 6:48 pm | Last updated: September 14, 2015 at 6:48 pm

മന്ത്രി സഭാ യോഗത്തിന്റെ മുന്നോടിയായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും മറ്റു മന്ത്രിമാരും രക്തസാക്ഷികളായ സൈനികര്‍ക്ക് വേണ്ടിയും മക്കയില്‍ ക്രെയിന്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് വേണ്ടിയും പ്രാര്‍ഥന നടത്തുന്നു

ഫുജൈറ: യമനില്‍ ഹൂത്തി തീവ്രവാദികള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ രക്തസാക്ഷികളായ സൈനികരോടുള്ള ആദരസൂചകമായി ഫുജൈറ- റാസല്‍ ഖൈമ റോഡിന് ‘രക്തസാക്ഷി റോഡ്’ എന്ന് നാമകരണം ചെയ്തു. സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി അറിയിച്ചതാണിത്. ഇന്ന് സംബന്ധമായി റാസല്‍ ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബന്‍ സഖര്‍ അല്‍ ഖാസിമിയുടെ അഭ്യര്‍ഥന ഉണ്ടായിരുന്നു. അറബിയില്‍ ശുഹദാ സ്ട്രീറ്റ് എന്നാണറിയപ്പെടുക.
ഫുജൈറ നഗരസഭ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ അഫ്കാം, റാസല്‍ ഖൈമ നഗരസഭ ഡയറക്ടര്‍ ജനറല്‍ മന്തര്‍ മുഹമ്മദ് ബിന്‍ സഖര്‍ എന്നിവരെ കൂടാതെ ഇരു സ്ഥാപനങ്ങളിലേയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.