കൊച്ചിയില്‍ ലോറി പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു

Posted on: September 14, 2015 9:57 am | Last updated: September 14, 2015 at 11:04 pm

acciden

കൊച്ചി: കൊച്ചിയില്‍ ലോറി പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. രാജഗിരി കോളേജിലെ ബി കോം വിദ്യാര്‍ത്ഥിനി നിയ(19), കാക്കനാട് സ്വദേശി കെ കെ പ്രതാപന്‍ (57) എന്നിവരാണ് മരിച്ചത്. ബസ് കാത്തു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ടാങ്കര്‍ ലോറി പാഞ്ഞുകയറുകയായിരുന്നു.

കൊച്ചി ചിറ്റേത്ത്കരയില്‍ എയര്‍പോര്‍ട്ട്_ സീ പോര്‍ട്ട് റോഡിലാണ് അപകടം. രാജഗിരി കോളേജിലേക്ക് പോകാന്‍ ഓട്ടോ കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളഉടെ ഇടയിലേക്കാണ് ടാങ്കര്‍ പാഞ്ഞുകയറിയത്. നിയ സംഭവസ്ഥലത്ത് തന്നെ മമരിച്ചു. പരിക്കേറ്റ പ്രതാപനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആന്‍ഡ്രിയ എന്ന ഒരു വിദ്യാര്‍ത്ഥിനിക്കും പരിക്കേറ്റിട്ടുണ്ട്.