താജുല്‍ ഉലമ സ്‌ക്വയര്‍: പ്രചരണ പദ്ധതികളായി

Posted on: September 14, 2015 9:30 am | Last updated: September 14, 2015 at 9:30 am

മലപ്പുറം: താജുല്‍ ഉലമയുടെ സ്മരണാര്‍ഥം ജില്ലാ എസ് വൈ എസ് കമ്മിറ്റി എടരിക്കോട് നിര്‍മിക്കുന്ന താജുല്‍ ഉലമ സ്‌ക്വയര്‍ ബഹുമുഖ പ്രചരണ പദ്ധതികള്‍ക്ക് അന്തിമ രൂപമായി.
വാദീസലാമില്‍ ചേര്‍ന്ന സോണ്‍ സംഘടനാ കാര്യ, ക്ഷേമകാര്യ സെക്രട്ടറിമാരുടെയും സര്‍ക്കിള്‍ സെക്രട്ടറിമാരുടെയും സ്‌പെഷ്യല്‍ സംഗമത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്. യൂനിറ്റുകളില്‍ ബഹുവര്‍ണ പോസ്റ്ററുകളും ബാനറുകളും പ്രദര്‍ശിപ്പിക്കും. അടുത്ത മാസം എട്ട്, ഒമ്പത്, 11 തീയതികളില്‍ സമസ്ത സാരഥികളുടെ നേതൃത്വത്തില്‍ യൂനിറ്റുകളില്‍ നിന്നും സമാഹരിച്ച ഫണ്ട് ഏറ്റുവാങ്ങുന്നതിന് സോണ്‍ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. അലവി സഖാഫി കൊളത്തൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ മാസറ്റര്‍ ഉദ്ഘാടനം ചെയ്തു.
ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, ടി അലവി പുതുപറമ്പ്, കെ പി ജമാല്‍ കരുളായി, ഹസൈന്‍ മാസ്റ്റര്‍ കുറുകത്താണി, ശക്കീര്‍ അഹ്‌സനി മീനടത്തൂര്‍ പ്രസംഗിച്ചു.