മൂന്നാര്‍ സമരം ഒത്തുതീര്‍പ്പിലേക്ക്

Posted on: September 13, 2015 8:14 pm | Last updated: September 14, 2015 at 9:20 am
SHARE

vs-munnarകൊച്ചി: മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തിയ സമരം ഒത്തുതീര്‍പ്പിലേക്ക്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരത്തിനുള്ള സാധ്യത തെളിഞ്ഞത്. ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയാണുള്ളതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത തോട്ടം തൊഴിലാളി പ്രതിനിധികള്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നന്ദി രേഖപ്പെടുത്തുന്നതായും ഇവര്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചര്‍ച്ചയില്‍ തീരുമാനമാകുന്നത് വരെ തോട്ടം തൊഴിലാളികള്‍ക്കൊപ്പം ഇപ്പോഴും സമരത്തില്‍ പങ്കെടുക്കുകയാണ്.

munnar-vs.