Connect with us

National

പ്രതീക്ഷയേകി ഇന്ത്യ- പാക് ചര്‍ച്ച

Published

|

Last Updated

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായി നാല് ദിവസം നീണ്ട ഇന്ത്യ- പാക് ഡയറക്ടര്‍ ജനറല്‍തല ചര്‍ച്ച അവസാനിച്ചു. അതിര്‍ത്തിയില്‍ സൗഹാര്‍ദപൂര്‍ണമായ അന്തരീക്ഷമുണ്ടാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. സാധാരണക്കാരന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ വെടിവെപ്പ് ഉണ്ടാകുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഭിപ്രായൈക്യമുണ്ടായെന്ന് ബി എസ് എഫ് മേധാവി ഡി കെ പഥക് പറഞ്ഞു.
ഡി കെ പഥകിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘവും പാക് റെയ്‌ഞ്ചേഴ്‌സ് മേധാവി മേജര്‍ ജനറല്‍ ഉമര്‍ ഫാറൂഖ് ബുര്‍ക്കിയുടെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ സംഘവുമാണ് ചര്‍ച്ച നടത്തിയത്. തീര്‍ത്തും പ്രതീക്ഷാനിര്‍ഭരമായ തീരുമാനങ്ങളോടെയാണ് ചര്‍ച്ചകള്‍ അവസാനിച്ചതെന്ന് ഡി കെ പഥക് പറഞ്ഞു. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഒഴിവാക്കുന്നതിനായി മൊബൈല്‍ ഫോണ്‍, ഇ മെയില്‍, ഫാക്‌സ് വഴി ആശയവിനിമയം സജീവമാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. അശ്രദ്ധമായി അതിര്‍ത്തി കടക്കുന്ന സാധാരണക്കാരെ സുഗമമായി തിരിച്ചെത്തിക്കുന്നതും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നു.
ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിരക്ഷാ സേനകളുടെ ഭാവി സഹകരണത്തിന്റെ രൂപരേഖയായ ജോയിന്റ് റെക്കോര്‍ഡ് ഓഫ് ഡിസ്‌കഷന്‍ (ജെ ആര്‍ ഡി) ഇരു വിഭാഗവും ഒപ്പുവെച്ചു. രണ്ടാം ഘട്ട ചര്‍ച്ച അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ പാക്കിസ്ഥാനില്‍ നടത്താനും ചര്‍ച്ചയില്‍ തീരുമാനമായി.

---- facebook comment plugin here -----

Latest