ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചിട്ട് സൗന്ദര്യം കൂടിയില്ല: മമ്മൂട്ടിക്കും കമ്പനിക്കുമെതിരെ പരാതി

Posted on: September 12, 2015 10:23 am | Last updated: September 12, 2015 at 10:41 am

mm-indകല്‍പ്പറ്റ: ഇന്ദുലേഖ സോപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചത് നടന്‍ മമ്മൂട്ടിക്ക് പാരയാകുന്നു. ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം ഇനി നിങ്ങളെ തേടി വരുമെന്ന മമ്മൂട്ടിയുടെ പരസ്യത്തില്‍ ആകൃഷ്ടനായി സോപ്പ് വാങ്ങി ഉപയോഗിച്ചയാള്‍ക്ക് ഉദ്ദശിച്ച ഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്. വയനാട് ജില്ലാ ഉപഭോക്തൃ കോടതിയുടേതാണ് ഉത്തരവ്. മാനന്തവാടി അമ്പുകുത്തി കൂപ്പില്‍ വീട്ടില്‍ കെ. ചാത്തുവാണ് 50,000 രൂപ നഷ്ടപരിഹാരവും മറ്റു ചെലവുകളും ആവശ്യപ്പെട്ട് പരാതി നല്‍കിയത്. സെപ്റ്റംബര്‍ 22ന് മമ്മൂട്ടിയോടും കമ്പനി പ്രതിനിധിയോടും കോടതിയില്‍ ഹാജരാകാനാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.