സംവിധാകയന്‍ സിദ്ധാര്‍ത്ഥ് ഭരതന് കാറപകടത്തില്‍ ഗുരുതര പരിക്ക്

Posted on: September 12, 2015 9:58 am | Last updated: September 13, 2015 at 3:52 pm

Siddharthകൊച്ചി: നടനും സംവിധാകനുമായ സിദ്ധാര്‍ത്ഥ ഭരതന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്ക്. തലക്ക് ഗുരുതരമായി പരിക്കേറ്റ സിദ്ധാര്‍ത്ഥിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി ചമ്പക്കരയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ കാര്‍ മതിലിലിടിച്ചായിരുന്നു അപകടം.

കാര്‍വെട്ടിപ്പൊളിച്ചാണ് അദ്ദേഹത്തെ പുറത്തെടുത്തത്. മസ്തിഷകത്തില്‍ രക്തസ്രാവം ഉള്ളതിനാല്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടസമയത്ത് സിദ്ധാര്‍ത്ഥ് മാത്രമായിരുന്നു കാറിലുണഅടായിരുന്നത്. പ്രശസ്ത നടി കെപിഎസി ലളിതയുടേയും അന്തരിച്ച സംവിധാകന്‍ ഭരതന്റേയും മകനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍.