ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Posted on: September 11, 2015 6:21 pm | Last updated: September 12, 2015 at 12:28 am

share market...മുംബൈ: ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 11.96 പോയിന്റ് നഷ്ടത്തില്‍ 25610.21ലും നിഫ്റ്റി 1.20 പോയിന്റ് താഴ്ന്ന് 7789.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1454 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1204 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എസ് ബി ഐ, ഒ എന്‍ ജി സി, എച്ച് ഡി എഫ് സി, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലും ടാറ്റ സ്റ്റീല്‍, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, ഗെയില്‍, ഭേല്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.