കേരളം മതഭ്രാന്തമാരുടെ നാടാകുന്നുവെന്ന് എ കെ ആന്റണി

Posted on: September 11, 2015 6:13 pm | Last updated: September 11, 2015 at 6:15 pm

antonyതിരുവനന്തപുരം: കേരളം മതഭ്രാന്തമാരുടെ നാടാകുന്നുവെന്ന് എ കെ ആന്റണി. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞ ഗുരുദേവന്‍ നയിച്ച നാടാണിത്. ഇവിടെ ഇപ്പോള്‍ ജാതിഭ്രാന്തും മതഭ്രാന്തും കൂടിവരുന്നു. ഇത് അപകടകരമായ അവസ്ഥയാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പറഞ്ഞ നാട്ടിലാണ് ഇത്തരം സംഭവങ്ങള്‍. അപ്രിയസത്യങ്ങള്‍ വിളിച്ചു പറയാന്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പടെ മടിയും ഭയവുമാണെന്നും ആന്റണി പറഞ്ഞു