സെക്യൂരിറ്റി ജീവനക്കാരന്റെ കൊല: നിസാമിന് ജാമ്യമില്ല

Posted on: September 11, 2015 2:12 pm | Last updated: September 12, 2015 at 12:27 am

nisam new

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കാപ്പാ കാലാവധി ഇന്ന് അവസാനിച്ചതോടെ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കോടതി നടപടി. കേസിന്റെ വിചാരണ ഒക്‌ടോബര്‍ ആറ് മുതല്‍ നവംബര്‍ ഏഴ് വരെ നടക്കും.

ജനുവരി 29നാണ് തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിസാം കാറിടിപ്പിച്ച് പരുക്കേല്‍പ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ചന്ദ്രഭോസ് ഫെബ്രുവരി 16ന് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.